വിദ്യാര്‍ത്ഥകളുടെ കണ്‍സഷന്‍ ; ബസ്സുടമകളുടെ ഇടയില്‍ ഭിന്നത

292

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന തീരുമാനവുമായി ബന്ധപ്പെട്ട് ബസ്സുടമകളുടെ ഇടയില്‍ ഭിന്നത രൂക്ഷമാകുന്നു. പ്രൈവറ്റ് ബസ്സുടമകള്‍ ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന് ഇന്നലെയായിരുന്നു അറിയിച്ചത്. എന്നാല്‍ അങ്ങനെ കുറച്ച്‌ പേര്‍ക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ച്ചയായും കണ്‍സഷന്‍ നല്‍കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. പെട്ടെന്നുണ്ടായ ഇന്ധന വില വര്‍ധനവ് കാരണം വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ ഇല്ലാതാക്കാന്‍ സ്വകാര്യ ബസ് ഉടമകളുടെ കമ്മിറ്റി യോഗമായിരുന്നു തീരുമാനിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികളില്‍നിന്നു മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക സര്‍ക്കാര്‍ സബ്‌സിഡിയായി ബസുടമകള്‍ക്കു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

NO COMMENTS