അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം പോലീസ് തടഞ്ഞു

471

പത്തനംതിട്ട: അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹം ഗുരുവായൂരില്‍ നാളെ നടത്താനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചത്.
രഹസ്യ വിവരം ലഭിച്ച പോലീസ് ഇത് തടയുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ്, രണ്ടാനച്ഛന്‍,വരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

NO COMMENTS