ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

330

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. പിജി ഡോക്ടര്‍മാരുടെ ബോണ്ട് വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പിജി കഴിഞ്ഞ് രണ്ടു വര്‍ഷത്തേയ്ക്ക് ബോണ്ട് എന്നത് ആറുമാസമായി കുറച്ചു. ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സമരം തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പണിമുടക്കുന്നത് ജനങ്ങളുടെ ജീവന്‍ വച്ചാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിലടക്കം ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നു പറഞ്ഞ മന്ത്രി, ജോലിക്കു ഹാജരാകാത്തവരുടെ എണ്ണമെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.