മുത്തൂറ്റ് ഫിനാന്‍സിന്‍റെ നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്ക് മരവിപ്പിച്ചു

198

കൊച്ചി: ആദായനികുതി റെയ്ഡില്‍ പെട്ടുഴലുന്ന മുത്തൂറ്റ് ഫിനാന്‍സിന്, കടപ്പത്രം വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് മരവിപ്പിച്ചു.മുത്തൂറ്റിന് നിക്ഷേപങ്ങള്‍ സ്വീകരിക്കാനാണ് ഇതുവരെ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നത്; വായ്പ നല്‍കാന്‍ ഇല്ല. സാധാരണ രണ്ടു മാസത്തെ ഇടവേളയില്‍, മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ വഴി മുത്തൂറ്റ് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു.എന്നാല്‍, ഏറ്റവുമൊടുവില്‍ ഇങ്ങനെ സ്വീകരിച്ചത് ഏപ്രിലിലാണ്. അഞ്ചു മാസമായി മുത്തൂറ്റിന് വിപണിയില്‍ നിന്ന് പണം കിട്ടുന്നില്ല എന്നര്‍ത്ഥം.
ഓഹരികളാക്കി മാറ്റാന്‍ അനുമതിയില്ലാത്ത കടപ്പത്രമാണ്, എന്‍സിഡി, പബ്ലിക് ഇഷ്യു വഴി ദീര്‍ഘകാലത്തേക്ക് കമ്ബനികള്‍ക്ക് നിക്ഷേപമുണ്ടാക്കാനാണ്, കടപ്പത്രങ്ങള്‍. എന്‍സിഡി, ഓഹരിയാക്കി മാറ്റാനാകാത്തതിനാല്‍, അതിന് പലിശ കൂടുതലായിരിക്കും. റിസര്‍വ് ബാങ്കിന്റെ നിയമങ്ങളനുസരിച്ച്‌ നല്ല ക്രെഡിറ്റ് റേറ്റിംഗുള്ള കമ്ബനികള്‍ക്കാണ് ഇതിറക്കാന്‍ അനുവാദം.അപ്പോള്‍, റേറ്റിംഗിലും മുത്തൂറ്റ് ഫിനാന്‍സ്, താഴെപ്പോയി. ലേല പ്രഹസനം വഴി കള്ളപ്പണമുണ്ടാക്കി പൂഴ്ത്തിവയ്ക്കുന്ന സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ് എന്ന് ആദായനികുതി വകുപ്പ് കണ്ടെത്തുകയും റിസര്‍വ് ബാങ്കിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ എന്‍സിഡി ഇഷ്യുവിനും കാലപരിധി നിശ്ചയിച്ച്‌ അത്രകാലം കൊണ്ടു വിപണിയില്‍ നിന്ന് നിക്ഷേപമുണ്ടാക്കണമെന്നാണ് ചട്ടം. ഭാരതത്തില്‍ ഒരു ഇഷ്യുവിന് പരമാവധി 90 ദിവസം കിട്ടും. എന്നാല്‍, മുത്തൂറ്റ് അതിന് അനുമതി കിട്ടുന്ന പരമാവധി തുകയായ 300 കോടി രൂപ, 20 ദിവസത്തിനകം തന്നെ വിപണിയില്‍ നിന്നു കണ്ടെത്തിയിരുന്നു. ഇതിനാണ്, റിസര്‍വ് ബാങ്ക് തടയിട്ടത്. അതിനാല്‍, നിക്ഷേപകന് ഇപ്പോള്‍, പണം മുത്തൂറ്റില്‍ നിക്ഷേപിക്കാനാവുന്നില്ല. കുറഞ്ഞത് 10,000 രൂപയാണ് കടപ്പത്രത്തില്‍ നിക്ഷേപിക്കാനാവുമായിരുന്നത്. പണവുമായി മുത്തൂറ്റില്‍ നിക്ഷേപകര്‍ ചെല്ലുന്നുണ്ടെങ്കിലും, ഈ സാഹചര്യത്തില്‍ അവര്‍ മടങ്ങുന്നു.മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞാല്‍ നിക്ഷേപകര്‍ ആശ്രയിക്കുന്ന പോപ്പുലര്‍ ഫിനാന്‍സ് ഒരു ചട്ടവും പാലിക്കാതെയാണ്, നിക്ഷേപം സ്വീകരിക്കുന്നതും വായ്പകള്‍ നല്‍കുന്നതും. പോപ്പുലര്‍ ഫിനാന്‍സില്‍ പണം നിക്ഷേപിക്കുന്നയാള്‍ക്ക് അപ്പോള്‍ രസീത് നല്‍കുമെങ്കിലും, രണ്ടാഴ്ച കഴിഞ്ഞ് നിക്ഷേപകന് കിട്ടുന്ന സര്‍ട്ടിഫിക്കറ്റ്, പോപ്പുലര്‍ ഡവലപ്പേഴ്സ് എന്ന മറ്റൊരു കമ്ബനിയുടേതാണ്.