സംസ്ഥാനത്ത് നാളെ മെഡിക്കല്‍ ബന്ദ് ; ഒപികള്‍ പ്രവര്‍ത്തിക്കില്ല

336

തിരുവനന്തപുരം : സംസ്ഥാനത്തു നാളെ മെഡിക്കല്‍ ബന്ത്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ബില്ലിനെതിരെ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്. രാജ്ഭവന് മുന്നിലാണ് സമരം. ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികിത്സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപതിയിലും ചികില്‍സ ചെയ്യാന്‍ അനുമതി നല്‍കിയത്, എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്ന നിബന്ധന തുടങ്ങിയവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രതിഷേധ ഭാഗമായി ഇന്നും നാളേയും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കുന്നുണ്ട്. ഐഎംഎയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.