ജുഡിഷ്യൽ മജിസ്ട്രേറ്റ് എൻറോൾമെന്റ് സസ്പെൻഡ് ചെയ്യാതിരുന്നത് എന്തുകൊണ്ട് ? കേരള ബാർ കൗൺസിൽ

126

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ ചേംബറിൽ തടഞ്ഞുവച്ച ഒന്നാം ക്ലാസ് ജുഡിഷ്യൽ മജി സ്ട്രേറ്റ് എൻറോൾമെന്റ് (സന്നദ്) റദ്ദ് ചെയ്യാത്തതിന്റെ കാരണം തേടി കേരള ബാർ കൗൺസിൽ. ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ദീപമോഹനൻ സർവീസിൽ പ്രവേശിച്ച സാഹചര്യത്തിൽ എൻറോൾമെന്റ് സസ്പെൻഡ് ചെയ്യാതിരുന്നത് എന്തു കൊണ്ടാണെന്ന് ഒരാഴ്ചക്കുള്ളിൽ അറിയി ക്കാനും അഭിഭാഷകർ തിരുവനന്തപുരം വഞ്ചി യൂർ കോടതിയിൽ ചേംബറിൽ തടഞ്ഞുവച്ച അഭിഭാഷക എൻറോൾമെന്റ് (സന്നദ്) റദ്ദ് ചെയ്യാത്തതിന്റെ കാരണ മാറിയണമെന്നും കേരള ബാർ കൗൺസിൽ ആവശ്യപ്പെട്ടു.

അഭിഭാഷകർ മറ്റേതെങ്കിലും തൊഴിൽ നേടിയാൽ അക്കാ ര്യം ബാർ കൗൺസിലിൽ അറിയിച്ച് എൻറോൾമെന്റ് സസ്പെൻഡ് ചെയ്യണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണു പരാതി.അഭിഭാഷകരും മജിസ്ട്രേറ്റുമാരും തമ്മിൽ ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടായാൽ പരിഹാരം കാണുന്നതിനു ഹൈക്കോടതി ജഡ്ജി, ബാർ കൗൺസിൽ ചെയർമാൻ തുടങ്ങിയവരു ൾപ്പെട്ട ഒരു സമിതിയുണ്ടാക്കണമെന്ന ആവശ്യ വും യോഗത്തിൽ ഉയർന്നു. വഞ്ചിയൂർ കോടതിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നു ബാർ കൗൺസിൽ ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങൾക്കായി ബാർ കൗൺസിൽ പ്രതിനിധികളും അഡ്വക്കേറ്റ് ജനറലും തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ കണ്ടു ചർച്ച നടത്താനും തീരുമാനിച്ചു. മജിസ്ട്രേറ്റ് എൻറോൾമെന്റ് സസ്പെൻഡ് ചെയ്തിട്ടില്ലെന്നു ചൂണ്ടി ക്കാട്ടി തിരുവനന്തപുരം ബാർ അസോസിയേഷൻ ഉൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി

NO COMMENTS