വഖഫ് അഴിമതി ; കുറ്റാരോപിതർ രാജിവയ്ക്കണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ

107

വഖഫ് ഭൂമിതിരിമറിയിലൂടെ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ മുവ്വാറ്റുച്ചഴ വിജിലൻസ് കോടതി ഉത്തിരവനു സരിച്ച് അന്വേഷണത്തിന്ന് വൈകിയാണങ്കിലും അനുമതി നൽകിയ സർക്കാരിനെ അഭിനന്ദിക്കുകയും, കുറ്റാരോപിതരായ വഖഫ് ബോർഡ് സി.ഇ.ഒ.ജമാലും, ബന്ധപ്പെട്ട ബോർഡ് അംഗങ്ങളും രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് മഹല്ല് ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

മുൻ ചെയർമാൻ സൈതാലിക്കുട്ടിയുടെ നേതൃത്വത്തിലുണ്ടായിരുനബോർഡിലെ എല്ലാ അംഗങ്ങൾക്കും ഇക്കാര്യത്തിൽ ഉത്തര വാദിത്വമുണ്ടെന്ന് സമ്മേളനം വിലയിരുത്തി. ആലുവ എഫ് ബി ഒ എ ഹാളിൽ ചേർന്ന സമ്മേളനം അഖിലേന്ത്യാ കോ-ഓഡിനേറ്റർ ഡോ: ഉബൈസ് സൈനുലബ്ദ്ദീൻ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ:പി. കെ. മുഹമ്മദ് പുഴക്കര അദ്ധ്യക്ഷതവഹിച്ചു.കെ.കെ.എസ്.എം. തങ്ങൾ പാവറട്ടി പതാക ഉയർത്തി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ.കരീം, സംസ്ഥാന വൈസ് പ്രസിഡൻ്റ് സാദത്ത് ഹമീദ്, യൂത്ത് കൗൺസിൽ കോ-ഓഡിനേറ്റർ സിറാജുദ്ദീൻ മാലേത്ത് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.സംസ്ഥാന ഭാരവാഹികളായി പ്രസിഡൻ്റ് ഡോ:ഉബൈ സ് സൈനുലബ്ദ്ദീൻ ജന: സെക്രട്ടറി പി.കെ.എ.കരീം,, ട്രഷറർ പി.അബ്ദുൽ ഖദർ ,സീനിയർ വൈസ് പ്രസിഡൻ്റ് മാർ, അഡ്വ.പി.കെ.മുഹമ്മദ് പുഴക്കര, എറണാകുളം, ഒ.വി.ജാഫർ കണ്ണൂർവൈസ പ്രസിഡൻ്റ്മാർ കെ.കെ.എസ്.എം തങ്ങൾ പാവറട്ടി, സാദത്ത് ഹമീദ് കായംകുളം, അൻവർ അബ്ദുള്ള തൃശൂർ, ഷംഷാദ് റഹീം ഇടുക്കി അബ്ദുൽഖാദർ മണക്കാട് തിരുവനന്തപുരം. കെ.അബ്ദുള്ള കോഴിക്കോട്, കെ.ടി.എ സമദ് മലപ്പുറം, ടി.എം.അബ്ദുൽ സലാം കാക്കനാട് , സെക്രട്ടറിമാർ എം.ഷംസുദ്ദീൻ കുഞ്ഞ് കരുനാഗപ്പള്ളി, അൻവർ സാദത്ത് ബീമാപ്പള്ളി, ഹാഷിം അരിയിൽ കണ്ണൂർ, ജലീൽ എസ്.പെരുംബളത്ത് കായംകുളം, ടി.കെ.അബൂബക്കർ ഹാജി, മലപ്പുറം മൂസ പടന്നക്കാട് കാസർഗോഡ് മുസ്തഫ നെന്മാറ പാലക്കാട് എന്നിവരെ തെരഞ്ഞെടുത്തു.

ചർച്ചയിൽ അൻവർ സാദത്ത് ബീമാപ്പള്ളി, എം.ഷംസുദ്ദീൻ കുഞ്ഞ്, ഹാഷിം അരിയിൽ, ഫാറൂഖ് സഖാഫി, എച്ച്.നജീബ്, ടി.മുഹമ്മദാലി, കെ.അബ്ദുള്ള, സഹൽ ക്ലാരി, ഉബൈസ് അബൂബക്കർ ,ടി.എം.അബ്ദുൽസലാം, ജമീൽ തൊടുപുഴ, ജബ്ബാർ നെന്മാറ, എ.എം.ആസാദ്, ഹാരിസ് ബാഖവി അബ്ദുൽറഹീം മിസ്ബാഹി, അബ്ദുസമദ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു, എറണാകുളം ജില്ലാപ്രസിഡൻറ് പി.അബ്ദുൽഖാദർ സ്വാഗതവും.സംസ്ഥാന സെക്രട്ടറി ജലീൽ എസ്.പെരുംബളത്ത് നന്ദിയും പറഞ്ഞു.

NO COMMENTS