കൊടകര കുഴല്‍പണം കേസില്‍ രണ്ടുപേര്‍ കൂടി അറസ്​റ്റിലായി

41

തൃശൂര്‍: കൊടകരയില്‍ മൂന്നരക്കോടി രൂപ കുഴല്‍പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്​റ്റിലായി. 15ാം പ്രതി കണ്ണൂര്‍ മൊട്ടമ്മല്‍ പാറക്കടവ് ഷില്‍നാ നിവാസില്‍ ഷിഗില്‍ (30), ഇയാളെ സഹായിച്ച കണ്ണൂര്‍ പുല്ലൂക്കര പട്ടരുപിടിക്കല്‍ വീട്ടില്‍ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരുപ്പതിയില്‍നിന്ന്​ പിടികൂടിയത്. ഇതോടെ സ്ത്രീയുള്‍പ്പെടെ 23 പേര്‍ അറസ്​റ്റിലായി. ഇതുവരെ ആര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചയാണ് കൊടകര മേല്‍പ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണമുണ്ടായിരുന്ന കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിന്​ ബി.ജെ.പിയെത്തിച്ച ഫണ്ടാണ് കവര്‍ച്ച െചയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. കൂടുതല്‍ തെളിവെടുപ്പി​െന്‍റ ഭാഗമായി നേരത്തെ ചോദ്യം ചെയ്തത് കൂടാതെ ബി.ജെ.പി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

ഷിഗിലി​െന്‍റ ജാമ്യാപേക്ഷ ഈ മാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് അറസ്​റ്റ്​. ജയിലില്‍ കഴിയുന്ന 12ാം പ്രതി മലപ്പുറം നിലമ്ബൂര്‍ മമ്ബാട് കേച്ചേരി കുനിയില്‍ അബ്​ദുല്‍ റഷീദ് (47), 16ാം പ്രതി കോഴിക്കോട് പന്നിയങ്കര കല്ലായി താണിക്കല്‍പറമ്ബ് വീട്ടില്‍ അബ്​ദുല്‍ റഷീദ് (36) എന്നിവരുടെ ജാമ്യാപേക്ഷകള്‍ വെള്ളിയാഴ്ച തൃശൂര്‍ ജില്ല സെഷന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

പൊലീസ് കണ്ടെടുത്ത പണം തങ്ങളുടേതാണെന്ന്​ ചൂണ്ടിക്കാട്ടി, പണവും കാറും വിട്ടുകിട്ടാന്‍ ധര്‍മരാജ്, യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്​, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ നല്‍കിയ ഹരജിയില്‍ ഇരിങ്ങാലക്കുട കോടതിയില്‍ പണത്തി​െന്‍റ രേഖകള്‍ ഹാജരാക്കാനായിട്ടില്ല. അതിനാല്‍ കേസ്​ 13ലേക്ക്​ മാറ്റിയിരിക്കുകയാണ്. ഇതിനകം 1.42 കോടിയാണ്​ പൊലീസ് കണ്ടെത്തിയത്​.

NO COMMENTS