ഡൽഹിയിൽ ന്യൂനപക്ഷവേട്ട ; നാട്ടുകാരെ വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ പൂട്ടിയിടുന്നു

107

ന്യൂഡൽഹി: ഡൽഹിയിൽ ന്യൂനപക്ഷവേട്ട .വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ നാട്ടുകാരെ വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ പൂട്ടിയിടുന്നു.റംസാൻ നോമ്പുതുറ കാലമായിട്ടും പുറത്തിറങ്ങി വെള്ളവും ഭക്ഷണവും വാങ്ങാനാകുന്നില്ല. അവശ്യസാധനം എത്തിച്ചു നൽ കാമെന്ന പൊലീസ്‌ ഉറപ്പ്‌ പാലിച്ചിട്ടുമില്ല. ബ്ലോക്കുകളിലേക്ക്‌ കച്ചവടക്കാർ വെള്ള മെത്തിച്ച്‌ നൽകുന്നുണ്ടെങ്കിലും ഈടാക്കുന്നത് അമിതവില. കുടിവെള്ള വിതരണവും വൈദ്യുതിയും കോർപറേഷൻ വിച്ഛേദിച്ചു. നിരവധി ശുചിമുറി ഇടിച്ചുനിരത്തി.

പൊളിക്കൽ നടപടി സുപ്രീംകോടതി തടഞ്ഞതോടെയാണ് സി ബ്ലോക്ക്‌ നിവാസികൾ മനുഷ്യത്വരഹിതമായ നിയ ന്ത്രണം നേരിടുന്നത്. ജോലിക്കുപോകാനോ മക്കളെ സ്‌കൂളിൽ വിടാനോ അനുവദിക്കുന്നില്ല. 30 വർഷമായി സി ബ്ലോക്കിൽ രേഖകളോടെ താമസിക്കുന്ന മുഹമ്മദ്‌ ഹുസൈന്റെ വീടും ബുൾഡോസർ തകർത്തു. രോഗിയായ ഭർത്താവിനെയും കുടുംബത്തെയും പോറ്റാൻ നാൽപ്പതുകാരിയായ റിഹാന ബീബി നടത്തിയ ചെറുഭക്ഷണ സ്റ്റാളും ഇടിച്ചുനിരത്തി. കോർപറേഷൻ നൽകിയ രേഖ കാണിച്ചിട്ടും പൊളിക്കല്‍ തുടര്‍ന്നു.

ഇല്യാസ്‌, മെക്കാനിക്കായ ആഷു, ഭർത്താവ്‌ മരിച്ച ഹനീഫ, ബബ്‌ലു, മുസ്‌തഫ എന്നിങ്ങനെ കിടപ്പാടം നഷ്ടമായവരുടെ നിര നീളുന്നു. ഇവർ ബംഗ്ലാദേശികളും റോഹിൻഗ്യൻ അഭയാർഥികളുമാണെന്ന ബിജെപി പ്രചാരണം പ്രദേശവാസികൾ തള്ളി. ബംഗാളിൽനിന്ന്‌ പതിറ്റാണ്ടുമുമ്പ്‌ കുടിയേറിയവർക്ക്‌ അധികൃതർ രേഖയടക്കം നൽകിയിരുന്നു.

അറസ്റ്റിലായ പത്തൊമ്പതുകാരൻ ഷക്കീറിന്റെ കുടുംബം ഇത്തരത്തിൽ എത്തിയതാണ്‌. വിദേശത്തുനിന്ന്‌ എത്തിയ കുടിയേറ്റക്കാരാണെങ്കിൽ ഈ രാജ്യത്ത്‌ ഇത്രയുംകാലം എങ്ങനെ ജീവിക്കാനായി എന്നും അവര്‍ ചോദിക്കുന്നു. അക്രമ ങ്ങൾ ഒഴിവാക്കാനാണ്‌ സി ബ്ലോക്ക്‌ പൂട്ടിയതെന്നാണ് പൊലീസ് ന്യായം.

NO COMMENTS