പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുമോയെന്നത് ഹൈക്കമാന്റ് തീരുമാനിക്കും

36

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുമോയെന്നതില്‍ ഹൈക്കമാന്റ് തീരുമാന മെടുക്കും. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം ഹൈക്കമാന്റിന് വിട്ടത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം മുതല്‍ നിരവധി തിരിച്ചടികള്‍ പാര്‍ട്ടിക്കുണ്ടായി. തിരുത്തലുകള്‍ക്ക് തയ്യാറാകാ ത്തതാണ് തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് കാരണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ചെന്നിത്തലക്ക് പുറമെ വി.ഡി സതീശന്റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം ഹൈക്കമാന്റിന് വിട്ടത്.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഭിപ്രായം സ്വരൂപിക്കുന്നതിന് ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഗാര്‍ഖേയും വൈത്തിലിംഗവും സംസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

എംഎല്‍എമാരെക്കൂടാതെ എംപിമാരും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും കേന്ദ്രപ്രതിനിധികള്‍ ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തി. സമ്ബൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് നേതാക്കളില്‍ പലരും വ്യക്തിഗത കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

NO COMMENTS