സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ നി​​​ന്ന് മ​​​രു​​​ന്ന് പു​​​റ​​​ത്തേ​​​ക്കു കു​​​റി​​​ച്ചു ​​കൊടുക്കുന്നുവെന്നും കാ​​​രു​​​ണ്യ ചി​​​കി​​​ത്സാ​​​പ​​​ദ്ധ​​​തിയും 108 ആം​​​ബു​​​ല​​​ന്‍​സുകളും സ്തംഭനത്തിലാണെന്നും ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി.

73

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ നി​​​ന്ന് മ​​​രു​​​ന്ന് പു​​​റ​​​ത്തേ​​​ക്കു കു​​​റി​​​ച്ചു ​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണെന്നും കാ​​​രു​​​ണ്യ ചി​​​കി​​​ത്സാ​​​പ​​​ദ്ധ​​​തി സ്തം​​​ഭ​​​ന​​​ത്തി​​​ലാ​​​യെന്നും.108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ള്‍ പ​​​ല​​​പ്പോ​​​ഴും പ​​​ണി​​​മു​​​ട​​​ക്കി​​​ലാ​​​ണെന്നും സം​​​സ്ഥാ​​​ന​​​ത്തെ ആ​രോ​​ഗ്യ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ചി​കി​ത്സ​യും സ്തം​ഭി​ച്ചെ​ന്ന് മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ചു​​​ക്കാ​​​ന്‍ പി​​​ടി​​​ക്കു​​​ന്ന ദേ​​​ശീ​​​യ ആ​​​രോ​​​ഗ്യ ദൗ​​​ത്യ​​​ത്തി​​​ന് (എ​​​ന്‍​എ​​​ച്ച്‌എം) 550 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ കു​​​ടി​​​ശി​​​ക ആ​​​യ​​​തോ​​​ടെയാണ് സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ചി​​​കി​​​ത്സ​​​യും സ്തം​​​ഭി​​​ച്ചതെന്നു ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി പറഞ്ഞു.

കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. ഇ​​​തി​​​ല്‍ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ 60 ശ​​​ത​​​മാ​​​നം വി​​​ഹി​​​തം കൃ​​​ത്യ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 40 ശ​​​ത​​​മാ​​​നം വി​​​ഹി​​​തം പ​​​തി​​​വാ​​​യി മു​​​ട​​​ങ്ങു​​​ന്നു. അ​​​ങ്ങ​​​നെ​​​യാ​​​ണ് കു​​​ടി​​​ശി​​​ക 550 കോ​​​ടി​​​യാ​​​യ​​തെ​​ന്ന്‌അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വി​​​വി​​​ധ ആ​​​രോ​​​ഗ്യ​​​ പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക് തു​​​ക ന​​​ല്കു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്നും എ​​​ന്‍.​​​എ​​​ച്ച്‌. എ​​​മ്മി​​​ന്‍റെ വി​​​ഹി​​​തം വാ​​​ങ്ങു​​​ന്നു​​​ണ്ടെന്നും എ​​​ന്നാ​​​ല്‍, ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ന്ന​​​ത​​​ല്ലാ​​​തെ പ​​​ണം ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്കു ന​​​ല്കു​​​ന്നി​​​ല്ലയെന്നും ഇ​​​തു​​​മൂ​​​ലം പ്രാ​​​ഥി​​​മ​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളും മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ചി​​​കി​​​ത്സാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഇ​​​പ്പോ​​​ള്‍ ക​​​ടു​​​ത്ത സാമ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ ണെന്നും അദ്ദേഹം പറഞ്ഞു

NO COMMENTS