പ്രായമായ അമ്മയെ മകൻ ജീവനോടെ കുഴിച്ചിട്ടു.

111

ബീജിംഗ്:- പ്രായമായ അമ്മയെ പരിചരിക്കുന്ന തിൽ പ്രയാസം വർദ്ധിച്ച മകൻ ജീവനോടെ കുഴിച്ചു മൂടി. 58 വയസ്സുകാരനായ മാ എന്ന മകനാണ് 79 വയസ്സുകാരിയായ വാങ്ങിനോട് ലോകം മുഴുവൻ ഞെട്ടിപ്പോകുന്ന ഈ കൊടും ക്രൂരത കാട്ടിയത്.

മേയ് 2ന് പണിക്ക് ഉപയോഗിക്കുന്ന ഒറ്റചക്ര വണ്ടിയിൽ അമ്മയെ ഇരുത്തി പോയ മാ മടങ്ങിവന്നത് തനിയെയാണെന്ന് ഇയാളുടെ ഭാര്യ പൊലീസിന് മൊഴി നൽകി.

ഉപേക്ഷിക്കപ്പെട്ട ശ്മശാനത്തിൽ അമ്മയെ ജീവനോടെ കുഴിച്ചിട്ട മായെ പൊലീസ് പിടികൂടി തടവിലാക്കി. വാങ്ങിനെ പൊലീസ് കണ്ടെത്തു മ്പോൾ ഇവർ അത്യന്തം ഗുരുതരാവസ്ഥയിലായി രുന്നു. ഇവർക്ക് ഭാഗികമായി ശരീരം തളർന്നു. ഗ്രാമീണ മേഖലകളിൽ പൊതുജനക്ഷേമ പ്രവർത്തനങ്ങൾ ചൈനയിൽ ഇപ്പോഴും പിന്നിലാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

NO COMMENTS