നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

112

കൊ​ച്ചി: നെ​ടു​ങ്ക​ണ്ട​ത്ത് രാ​ജ്കു​മാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ക്ക് ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് ആറ് പോലീസ് ഉദ്യോഗസ്ഥരായ പ്രതിക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ട്ട​യ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നേ​രെ​ത്തെ അ​നു​വ​ദി​ച്ച ജാ​മ്യം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി പ്ര​തി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. ജാ​മ്യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്യാ​തെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സി​ബി​ഐ​യെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു.

കേ​സി​ലെ ഒ​ന്നാം പ്ര​തി എ​സ്‌​ഐ കെ.​എ. സാ​ബു​വി​ന്‍റെ ജാ​മ്യം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​കേ​സി​ല്‍ മ​റ്റ് ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ക്ഷി ചേ​ര്‍​ത്തി​രു​ന്നി​ല്ല. ജാ​മ്യം റ​ദ്ദാ​ക്കി​യ​തോ​ടെ സാ​ബു​വി​നെ സി​ബി​ഐ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി ന​ല്‍​കി​യ ജാ​മ്യം നി​ല​നി​ല്‍​ക്കെ​യാ​ണ് പ്ര​തി​ക​ളെ വീ​ണ്ടും എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് ഹൈക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​ഞ്ചു പോ​ലീ​സു​കാ​രെ​യും ഒ​രു ഹോം ​ഗാ​ര്‍​ഡി​നെ​യു​മാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. സി.​ബി. റ​ജി​മോ​ന്‍ (എ​എ​സ്‌​ഐ), എ​സ്. നി​യാ​സ് (സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍), സ​ജീ​വ് ആ​ന്‍റ​ണി (സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍), കെ.​എം. ജെ​യിം​സ് (ഹോം ​ഗാ​ര്‍​ഡ്), ജി​തി​ന്‍ കെ. ​ജോ​ര്‍​ജ് (സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍), റോ​യ് പി. ​വ​ര്‍​ഗീ​സ് (എ​എ​സ്‌​ഐ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

NO COMMENTS