പരിശോധന ശക്തം ; 26 പഞ്ചായത്തുകളിലെ കടകളിൽ നിരോധിത പ്ലാസ്റ്റിക് കണ്ടെത്തി

18

കോട്ടയം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിലെ 26 ഗ്രാമപഞ്ചായത്തുകളിലെ വാണിജ്യസ്ഥാപനങ്ങളിൽനിന്ന്നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തി. നിയമ ലംഘനത്തേത്തുടർന്നു മുളക്കുളം ഗ്രാമപഞ്ചായ ത്തിലെ സ്വകാര്യ വാണിജ്യ സ്ഥാപനത്തിൽനിന്ന് 2500 രൂപ പിഴ ഈടാക്കി. ജില്ലയിലെ 66 ഗ്രാമപഞ്ചായത്തുകളിൽ 73 സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 172 വാർഡുകളിൽ പരിശോധന നടന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഫീൽഡ് ഇൻസ്പെക്ഷൻ മൊബൈൽ ആപ്പിന്റെ സഹായത്തോടെയായിരുന്നു പരി ശോധന. പഞ്ചായത്തുകളിൽ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വാർഡുകളിലാണു പ്രധാനമായും പരിശോധന നടന്നത്.

നിയമലംഘനം കണ്ടെത്തിയ കുറിച്ചി, ഭരണങ്ങാനം ഗ്രാമപഞ്ചായത്തുകളിലെ വാണിജ്യസ്ഥാപനങ്ങൾക്കു കാരണം കാണിക്കൽ നോട്ടീസും മറ്റു ഗ്രാമപഞ്ചായത്തുകളിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് താക്കീതും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പറഞ്ഞു.

NO COMMENTS