അഴീക്കോട് ജയന്തിയും പുസ്തക പ്രകാശനവും

24

ഡോ.സുകുമാർ അഴീക്കോടിന്റെ 96-ാം ജന്മവാർഷികദിനവും പുസ്തക പ്രകാശനവും
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിനു സമീപം എം.എൻ.വി.ജി.അടിയോടി ഹാളിൽ ഇന്ന് (മേയ് 12 വ്യാഴാഴ്ച) വൈകുന്നേരം 4.00 ന് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുമെന്ന് സുകുമാർ അഴീക്കോട് ട്രസ്റ്റ് സെക്രട്ടറി ഡോ. പോൾ മണലിൽ അറിയിച്ചു.

അഴീക്കോടിന്റെ “ഗുരുവിന്റെ ദുഃഖം’
ഭാരതത്തിന്റെ അനശ്വര സമ്പത്ത്” എന്നീ പുസ്തകങ്ങളുടെ പുതിയ പതിപ്പ് ഈ അവസരത്തിൽ ഡോ. ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്യും. ഡോ. എം.പി. മത്തായി അനുസ്മരണ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ ശ്രീ. എൻ. എസ്. സുമേഷ് കൃഷ്ണൻ, ഡോ. പോൾ മണലിൽ തുടങ്ങിയവർ പ്രസംഗിക്കും.

അഴീക്കോട് ട്രസ്റ്റ് വൈസ് ചെയർമാൻ വി. സുമേധൻ ആദ്ധ്യക്ഷ്യം വഹിക്കും. ശ്രീ. വി. ദത്തൻ സ്വാഗതവും ശ്രീ. പള്ളിച്ചൽ സുരേഷ് കൃതജ്ഞതയും നിർവഹിക്കും.

NO COMMENTS