സോഷ്യൽ ഓഡിറ്റ്: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

187

തിരുവനന്തപുരം : ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കിയതിനെ തുടർന്ന് സോഷ്യൽ ഓഡിറ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിതരണ വകുപ്പ് ഏകദിന ദേശീയതല ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ശില്പശാല മുൻ ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു.

സർക്കാരിന്റെ പദ്ധതികളെ കുറിച്ച് സാധാരണക്കാരെ ബോധവത്കരിക്കുന്ന പ്രക്രിയയാണ് സോഷ്യൽ ഓഡിറ്റെന്നും ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള വിടവ് നികത്താൻ സോഷ്യൽ ഓഡിറ്റിലൂടെ സാധിക്കുമെന്നും എസ്. എം. വിജയാനന്ദ് പറഞ്ഞു. തെറ്റ് ചെയ്യാത്തവർ സോഷ്യൽ ഓഡിറ്റിനെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. ജാർഖണ്ഡ് സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ഗുർജീത് സിംഗ് ജാർഖണ്ഡിലെ സോഷ്യൽ ഓഡിറ്റ് സംബന്ധിച്ച് അവതരണം നടത്തി. കേരളത്തിലെ നിലവിലെ സോഷ്യൽ ഓഡിറ്റ് സംബന്ധിച്ച് പൊതുവിതരണവകുപ്പ് ഡയറക്ടർ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഡി, ഡോ. ജ്യോതി കൃഷ്ണൻ, ഡോ. മഞ്ജു. എസ്. നായർ, സോഷ്യൽ ഒാഡിറ്റ് ഡയറക്ടർ എബി ജോർജ്, പൊതുവിതരണവകുപ്പ് കമ്മീഷണർ സി.എ. ലത തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS