ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരിന്റെ പുറത്തേക്ക് മാറ്റണമെന്ന് ഷൂക്കുറിന്റെ കുടുംബം.

195

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരിന്റെ പുറത്തേക്ക് മാറ്റണമെന്ന് ഷൂക്കുറിന്റെ കുടുംബം. ഈ ആവശ്യവുമായി ഹെെക്കോടതിയെ സമീപിക്കുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ വിചാരണ നടക്കുന്ന തലശേരിയില്‍ സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ദാവൂദ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍‌പ്പിച്ചിരുന്നു. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കല്യാശേരി എം.എല്‍.എയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ 32ാം പ്രതിയായാണ് ജയരാജനെ പ്രതിചേര്‍ത്തിരിക്കുന്നത്.

സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് ശേഷം മൂന്ന് മാസം കൊണ്ടാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 14നാണ് കോടതി പരിഗണിക്കുന്നത്.

NO COMMENTS