ശിവസേനാ നേതാവ് ഇന്നു മഹാരാഷ്ട്രാ ഗവര്‍ണറെ കാണും ..

148

മുംബൈ: ശിവസേനാ നിയമസഭാകക്ഷി നേതാവ് ഏക്‌നാഥ് ഷിന്‍ഡേ നയി ക്കുന്ന പ്രതിനിധിസംഘം മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി യെ ഇന്നു ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്ക് കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപവത്കരണത്തില്‍നിന്ന് ബി.ജെ.പി. പിന്മാറിയതിനു പിന്നാലെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു.എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയുടെ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ശിവസേനയുടെ നീക്കം.

മുഖ്യമന്ത്രിപദം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പി-ശിവസേന സഖ്യം തകര്‍ന്നത്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 56 എം.എല്‍.എമാരാണ് ശിവസേനയുടെ അംഗബലം.

44 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇവരെ രാജസ്ഥാനിലെ ജയ്പുറിലേക്ക് പാര്‍ട്ടി മാറ്റിയിരുന്നു. 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്.കേന്ദ്രമന്ത്രിസഭയില്‍നിന്നുള്ള ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്തിന്റെ രാജിപ്രഖ്യാപനം എന്‍.ഡി.എ സഖ്യത്തില്‍നിന്ന് ശിവസേന പിന്മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കിയത്. ഇന്നു രാവിലെയാണ് സാവന്ത് രാജിപ്രഖ്യാപനം നടത്തിയത്.

NO COMMENTS