കേന്ദ്ര പദ്ധതി നിർവഹണത്തിൽ സജീവ പങ്കാളിത്തം ഉറപ്പാക്കും: ശശി തരൂർ

108

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതികൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിലുൾപ്പെടെ സജീവ ഇടപെടൽ ഉറപ്പാക്കുമെന്ന് ശശി തരൂർ എം.പി. പറഞ്ഞു. ഫണ്ട് ലഭ്യതയിലെ കുറവും മറ്റ് പോരായ്മകളും പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച വിഷയങ്ങൾ പാർല മെന്റിൽ ഉന്നയിക്കും.

ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓർഡിനേഷൻ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി (ദി ശ) യോഗത്തിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിലൊരിക്കലാണ് ദിശ യോഗം ചേർന്ന് കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത്. തൈക്കാട് റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സി.ശ്രീലേഖ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS