ഏഴാംതരം തുല്യതാ പരീക്ഷ 16, 17 ന്

100

കാസറഗോഡ് : സാക്ഷരതാമിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ നവംബര്‍ 16, 17 തീയതികളില്‍ ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.389 പഠിതാക്കള്‍ മലയാള മാധ്യമത്തിലും 218 പഠിതാക്കള്‍ കന്നഡ മാധ്യമത്തിലുമാണ് പരീക്ഷ എഴുതുന്നത്.

മലയാളം/കന്നഡ,ഇംഗ്ലീഷ്,ഹിന്ദി,സാമൂഹ്യശാസ്ത്രം,അടിസ്ഥാന ശാസ്ത്രം,ഗണിതം എന്നിവയാണ് വിഷയങ്ങള്‍. ഏഴാംതരം തുല്യതാ വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിന് രജിസ്‌ട്രേഷന്‍ ചെയ്തു പഠിക്കാം.

NO COMMENTS