സാനിയ – ബൊപ്പണ്ണ സഖ്യം സെമിയില്‍

233

റിയോ ∙ ഇന്ത്യയുടെ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം ഒളിംപിക്സ് ടെന്നിസ് മിക്സ്ഡ് ഡബിൾസ് സെമിഫൈനലിൽ കടന്നു‍. ഇന്ത്യൻ സഖ്യം ബ്രിട്ടന്റെ ആൻഡി മറെ – ഹെതർ വാട്സൺ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 6-4. മൽസരത്തിന്റെ ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സഖ്യത്തിന് ഇന്ത്യൻ ജോഡിക്കു മേൽ ആധിപത്യം നേടാനായില്ല. ഇന്ന് രാത്രി 11.30നാണ് സെമി ഫൈനൽ. സെമിയിൽ ജയിക്കാനായാൽ ഇന്ത്യയ്ക്കു മെഡൽ ഉറപ്പിക്കാം.

നേരത്തെ, ഓസ്ട്രേലിയയുടെ സാമന്ത സ്ട്രോസൂർ– ജോൺ പിയേഴ്സ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ഇന്ത്യൻ സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നത്.

NO COMMENTS

LEAVE A REPLY