വിഴിഞ്ഞത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു

219

വിഴിഞ്ഞം ചപ്പാത്ത് വീട് കുത്തിതുറന്ന് അകത്തകയറിയ മോഷ്ടാവ് വീട്ടില്‌നിന്നും ഒന്നരപ്പവന്‍റെ മൂന്ന് സ്വര്‍ണ്ണ മോതിരങ്ങളും 1700 രൂപയും രണ്ട് എ.ടി.എം. കാര്ഡുകളും കവര്‍ന്നു. കവര്‍ച്ച നടത്തിയ എ.ടി.എം. കാര്ഡുപയോഗിച്ച് 61000 രൂപയും വിവിധ സ്ഥലങ്ങളില്‌നിന്ന്ും പിന് വലിച്ചു.ഒരു ലക്ഷത്തോളം രൂപയുടെ മോഷണമാണ് നടന്നിരിക്കുന്നത്.  ചപ്പാത്ത് ഇടവിളാകം  സരസ് (വീട്ടുപേരാണ് )ല് സദാശിവന് നായരുടെ വീട്ടിലാണ് ശനിയാഴ്ച രാത്രിയോടെ മോഷണം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. സദാശിവന്നായരും ഭാര്യ ഓമനയും സംഭവസമയം വീട്ടില് ഇല്ലായിരുന്നു. ഭാര്യ കുറച്ച് കാലമായി ഒരുമക്കളുടെ കൂടെയാണ് താമസം. പത്രങ്ങളുടെ ഏജന്‌റ് കൂടിയായ സദാശിവന്നായരും രാത്രി മറ്റൊരു മകളുടെ വീട്ടിലാണ് ഉറങ്ങുന്നത്. ഇന്നലെ വെളുപ്പിന് 6 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടില് മോഷണം നടന്നവിവരം അറിഞ്ഞത്. മതില് ചാടി അകത്ത് കടന്ന കള്ളന് വീട്ടിലെ തന്നെ  കമ്പി പാര ഉപയോഗിച്ച് മുന് വശത്തെ  വാതില് കുത്തിപൊളിച്ച് അകത്ത് കടന്ന് അലമാരകളും കുത്തി പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. സദാശിവന്നായരുടെയും ഭാര്യയുടെയും പേരിലുള്ള് എസ്.ബി.ടി.യുടെ രണ്ട് എ.ടി.എം. കാര്ഡുകല്  പിന് നമ്പര് അ്ടക്കം് മോ്ഷ്ടിച്ചാണ്  കാഞ്ഞിരംകുളം അടക്കമുള്ള സ്ഥലങളിലെ എ.ടി.എമ്മു കളില് നിന്ന് പണം പിന് വലിച്ചത്, .ബാന്കില് നിന്ന് തപാലില് വന്ന കാര്ഡ്ും പിന് നമ്പര് ്അടക്കമുള്ള പേപ്പറും ഒരുമിച്ച്  കവറില് തന്നെ ് സൂക്ഷിച്ചിരുന്നതാണ് മോഷ്ടാവിന് എളുപ്പമായത്. പണം പിന് വലിച്ചതായി തുടരെ മെസേജ് വന്നു തുടങ്ങിയതോടെ ബാന്കില് അറിയിച്ച് കാര്ഡ് ബ്‌ളോക്ക് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം സി. ഐ. കെ.ആര് ബൈജുവിന്‌റെയും എസ്.ഐ . രതീഷിന്‌റെയും നേതൃത്വത്തില് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകല് ശേഖരിച്ചു.

NO COMMENTS

LEAVE A REPLY