മുഖ്യമന്തി കുട്ടനാട് സന്ദർശിക്കില്ല; യോഗത്തിൽ പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല

142

കുട്ടനാട് : ആലപ്പുഴയിൽ അവലോകന യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്തി പിണറായി വിജയൻ ദുരിതബാധ പ്രദേശമായ കുട്ടനാട് സന്ദർശിക്കില്ല. മുഖ്യമന്ത്രിയുടെ തീരുമാനത്തെത്തുടർന്ന് യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പോലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പ്രതിപക്ഷം എതിർപ്പ് ശക്തമാക്കിയതോടെ മുഖ്യമന്ത്രി കുട്ടനാട്ടിൽ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചു.

NO COMMENTS