രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്.

208

കല്‍പ്പറ്റ; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന പ്രസ്താവനയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ടി സിദ്ദിഖ് ആണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെങ്കില്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടാനാകുമെന്നും ഫിറോസ് പറഞ്ഞു.

വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലുണ്ടാകുന്ന കാലതാമസം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും, പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തകരില്‍ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. കെ.ടി.ജലീലിന്റെ ബന്ധു നിയമനത്തിലുള്ള മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷം പരാജയപ്പെട്ടാല്‍ കെ.ടി.ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നും പി.കെ ഫിറോസ് ചോദിച്ചു.

NO COMMENTS