പി.വി. സിന്ധു ലോക ബാഡ്മിന്റന്‍ ചമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍

206

ഗ്ലാസ്ഗോ: ഇന്ത്യയുടെ ഒളിമ്ബിക് മെഡല്‍ ജേതാവ് പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍. ലോക 17-ാം നമ്ബര്‍ ഹോങ്കോംഗിന്റെ ച്യുംഗ് ഗാന്‍ യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷം പിന്നില്‍ നിന്നു പൊരുതിക്കയറിയാണ് സിന്ധു അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍. 19-21, 23-21, 21-17. 42-ാം സീഡ് ദക്ഷിണകൊറിയയുടെ കിം ഹ്യോ മിന്നിനെ അനായാസം കീഴ്പ്പെടുത്തിയാണ് നാലാം സീഡായ സിന്ധു പ്രീക്വാര്‍ട്ടറിലെത്തിയത്.

NO COMMENTS