സോളാര്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള സര്‍ക്കാറിന്റെ നടപടികള്‍ സുതാര്യമല്ലെന്ന് ഉമ്മന്‍ ചാണ്ടി

244

തിരുവനന്തപുരം : സോളാര്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള സര്‍ക്കാറിന്റെ നടപടികള്‍ സുതാര്യമല്ലെന്ന് ഉമ്മന്‍ ചാണ്ടി. സരിത ഒരു അഴിമതി ആരോപണവും കമ്മീഷന്റെ മുമ്ബാകെ ഉന്നയിച്ചിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ പോലും റിപ്പോര്‍ട്ട് കണ്ടിട്ടില്ല. ഇത് സോളാര്‍ റിപ്പോര്‍ട്ട് അല്ല, സരിതാ റിപ്പോര്‍ട്ട് ആണ്. നിയപരമായ നടപടികളെ ഭയപ്പെടുന്നില്ല. മുഖ്യമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണ് റിപ്പോര്‍ട്ടിന് പിന്നില്‍. മുഖ്യമന്ത്രി വൃത്തികെട്ട ധൃതികാണിച്ചു. ആക്ഷേപങ്ങളില്‍ ഒരു ശതമാനം ശരിയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. സരിത ജയിലില്‍ നിന്ന് അയച്ചുവെന്ന് പറയുന്ന കത്ത് പ്രകാരമാണ് കേസെടുത്തത്. ജയിലിലെ കത്ത് 21 പേജാമെന്നിരിക്കേ കമ്മീഷന്‍ പിരിഗണിച്ചത് 25 പേജുള്ള കത്താണ്. കത്തിന്റെ വിശ്വാസ്യത എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അവര്‍ പലതവണ മൊഴിമാറ്റിപ്പറഞ്ഞിട്ടുണ്ട്. ഒന്നും മറയ്ക്കേണ്ട കാര്യമില്ല. അന്‍പത് വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ്. ഇന്നുവരെ ലൈംഗിക ആരോപണമോ അഴിമതിയാരോപണമോ തനിക്കെതിരെ ഉണ്ടായിട്ടില്ല. ജനങ്ങളുമായി വളരെ അടുത്ത് പെരുമാറുന്നയാളാണ്. നിഷപക്ഷമായി അന്വേഷണം നടക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

NO COMMENTS