‘ഒടിയന്‍’ മാണിക്യന്‍ ; ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി

644

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍ ‘സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ടീസര്‍ പങ്കുവെച്ചത്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനില്‍ എത്തിയിരിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ഒക്ടോബര്‍ 11 ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ പ്രകാശ്​ രാജ്​, സിദ്ദിഖ്​, ബോളിവുഡ്​ താരം മനോജ്​ ജോഷി, നരെയ്​ന്‍, കൈലാഷ്​, സന്തോഷ്​ കീഴാറ്റൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. വമ്പന്‍ മുടക്കുമുതലിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത്​ ആശിര്‍വാദ്​ സിനിമാസി​​​ന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂരാണ്​.

https://www.facebook.com/ActorMohanlal/videos/1785417784847243/?t=0

NO COMMENTS