സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ കൂട്ട അവധി സമരം പിന്‍വലിച്ചു

261

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നൽകിയ സാഹചര്യത്തില്‍ നാളെ മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്‍മാറിയതായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) നേതൃത്വം അറിയിച്ചു. ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ ആഴ്ചതന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് അനിശ്ചിതകാല സമരം നടത്താന്‍ യുഎന്‍എ തീരുമാനിച്ചിരുന്നു. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ സംഘടന തീരുമാനിച്ചത്.

NO COMMENTS