ഇന്ന് ആറ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ ഇന്ത്യയിലെത്തും.

72

ന്യൂഡല്‍ഹി : ദുബായില്‍നിന്ന് രണ്ട് വിമാനം ചെന്നൈയിലേക്കും ബഹ്റൈനില്‍നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കരിപ്പൂരിലേക്കും കുവൈത്തില്‍നിന്ന് ഹൈദരാബാദിലേക്കും ക്വാലാലംപുരില്‍നിന്ന് മുംബൈയ്ക്കും വിമാനങ്ങൾ പ്രവാസി കളുമായി എത്തും.നൂറ്റിഎണ്‍പതോളം യാത്രക്കാരുമായി ബഹ്റൈനില്‍ നിന്നുള്ള വിമാനം രാത്രി 11.30നാണ് കൊച്ചിയില്‍ എ ത്തുക.

റിയാദ്–-കരിപ്പൂര്‍ പ്രത്യേക വിമാനം രാത്രി 8.30ന് കരിപ്പൂരിലെത്തും. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ഡല്‍ഹിക്ക് ഒരു വിമാനമുണ്ട്. സിംഗപ്പുരില്‍നിന്ന് അഹമ്മദാബാദി ലേക്കാണ് മറ്റൊന്ന്.വ്യാഴാഴ്ച മുതല്‍ യുഎസില്‍ നിന്നും യുകെയില്‍ നിന്നും പ്രവാസികളെ എത്തിക്കാന്‍ നിശ്ചയിച്ചെങ്കിലും ക്രൂവിന്റെ കോവിഡ് പരിശോധന വൈകിയതിനാല്‍ ഷെഡ്യൂള്‍ മാറ്റി.

എയര്‍ഇന്ത്യ വിമാനങ്ങള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പുറപ്പെട്ട് ശനിയാഴ്ച മടങ്ങിയെത്തും.

NO COMMENTS