ഖത്തര്‍ പുറത്തിറക്കിയ പുതിയ റിയാല്‍ നോട്ടുകള്‍ എ.ടി.എമ്മിലൂടെ

38

ഖത്തര്‍ ദേശീയ ദിനത്തിൽ പുറത്തിറക്കിയ പുതിയ റിയാല്‍ നോട്ടുകള്‍ എ.ടി.എമ്മിലൂടെ വിതരണം ആരംഭിച്ചു. 200 റിയാലിന്റെ പുതിയ കറന്‍സിയും, രൂപ മാറ്റത്തോടെയുള്ള പുതിയ കറന്‍സികളുമാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.

ഇതോടുകൂടി നാലാം സീരീസിലെ നിലവിലെ ഒന്ന്, അഞ്ച്, 10, 50, 100, 500 കറന്‍സികള്‍ മാര്‍ച്ച്‌ 19 മുതല്‍ അസാധുവാകും. 200 റിയാലിന്റെ പുതിയ കറന്‍സിക്കൊപ്പം, നാലാം സീരീസിലെ നോട്ടുകളുടെയും രൂപമാറ്റം വരുത്തിയാണ് അഞ്ചാം സീരീസ് നോട്ടുകള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്.

18 മുതല്‍ 90 ദിവസത്തിനകം പഴയ കറന്‍സികള്‍ പിന്‍വലിക്കും. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച്‌ 19 വരെ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിനു ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും പഴയ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

NO COMMENTS