വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പേ​രി​ലു​ള്ള എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ പേ​ര് മാ​റ്റി.

122

ആ​ല​പ്പു​ഴ: എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പേ​രി​ലു​ള്ള എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ പേ​ര് മാ​റ്റി മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി.എ​സ്‌എ​ന്‍​ഡി​പി മാ​വേ​ലി​ക്ക​ര യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് വാ​സുവാണ് പേര് മാറ്റിയത്.

കാ​യം​കു​ള​ത്തു​ള്ള ശ്രീ ​വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​നെ മ​ഹാ​ഗു​രു ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി എ​ന്നാ​ണു പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സു​ഭാ​ഷ് വാ​സു​വി​നു ഭൂ​രി​പ​ക്ഷ​മു​ള്ള ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡാ​ണ് കോ​ള​ജി​ന്േ‍​റ​ത്. വെ​ള്ളാ​പ്പ​ള്ളി​യു​ടെ എ​തി​ര്‍ ചേ​രി​യി​ലു​ള്ള ഗോ​കു​ലം ഗോ​പാ​ല​നെ കോ​ള​ജി​ന്‍റെ ചെ​യ​ര്‍​മാ​നാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യാ​യി​രു​ന്നു ഇ​തു​വ​രെ കോ​ള​ജി​ന്‍റെ ചെ​യ​ര്‍​മാ​ന്‍. അ​ഞ്ചു കോ​ടി രൂ​പ ഗോ​കു​ലം ഗോ​പാ​ല​ന്‍ കോ​ള​ജ് ട്ര​സ്റ്റി​നു​വേ​ണ്ടി നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന.

മു​ന്‍ ഡി​ജി​പി ടി.​പി. സെ​ന്‍​കു​മാ​റി​നും സു​ഭാ​ഷ് വാ​സു​വി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള​ളി ന​ടേ​ശ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ര​ണ്ടു പേ​രും ആ​രോ ത​യാ​റാ​ക്കി​വി​ട്ട മ​നു​ഷ്യ​ബോം​ബു​ക​ളാ​ണെ​ന്നു വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും ഇ​രു​വ​ര്‍​ക്കു​മെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഫ്രോ​ഡാ​ണു സു​ഭാ​ഷ് വാ​സു​വെ​ന്നാ​ണ് തു​ഷാ​ര്‍ പ​റ​ഞ്ഞ​ത്.

NO COMMENTS