മോ​ഹ​ന്‍​ലാ​ലും ജീ​ത്തു ജോ​സ​ഫും ഒ​രു​മി​ക്കു​ന്ന ചി​ത്ര​ത്തിലെ നായിക തൃ​ഷ​

209

കൊ​ച്ചി: മോ​ഹ​ന്‍​ലാ​ലും ജീ​ത്തു ജോ​സ​ഫും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണ് റാം. ​തൃ​ഷ​യാ​ണ് റാ​മി​ല്‍ നാ​യി​ക വേ​ഷം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ തൃ​ഷ​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ച്ച​ത് മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ​യാ​ണ്. ഹേ ​ജൂ​ഡി​നു​ശേ​ഷം തൃ​ഷ അ​ഭി​ന​യി​ക്കു​ന്ന മ​ല​യാ​ള​ചി​ത്ര​മാ​ണ് റാം. ​

കൊ​ച്ചി​യി​ല്‍ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ റി​ലീ​സി​നിടെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ഈ ​കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. റാ​മി​ലെ നാ​യി​ക ക​ഥാ​പാ​ത്രം ഒ​രു ഡോ​ക്ട​ര്‍ ആ​ണ്. ഈ ​വേ​ഷം ചെ​യ്യാ​ന്‍ മ​ല​യാ​ള​ത്തി​ല്‍ അ​ധി​കം ക​ണ്ടു പ​രി​ച​യ​മി​ല്ലാ​ത്ത മു​ഖ​മാ​ണ് ന​ല്ല​തെ​ന്നും തൃ​ഷ അ​നു​യോ​ജ്യ​യായി​രി​ക്കു​മെ​ന്നും നി​ര്‍​ദേ​ശി​ച്ച​ത് മോ​ഹ​ന്‍​ലാ​ലാ​ണ്. മോ​ഹ​ന്‍​ലാ​ലി​നെ കാ​ണു​ന്പോ​ഴെ​ല്ലാം ഒ​രു​മി​ച്ചൊ​രു ചി​ത്രം എ​ന്നാ​ണെ​ന്നാ​ണ് താ​ന്‍ തി​ര​ക്കാ​റു​ള്ള​തെ​ന്നു തൃ​ഷ പ​റ​ഞ്ഞു. ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ര​മേ​ഷ് പി ​പി​ള്ള, സു​ധ​ന്‍ പി ​പി​ള്ള എ​ന്നി​വ​രാ​ണ് റാം ​നി​ര്‍​മ്മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ജീ​ത്തു ജോ​സ​ഫി​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ദി ​ബോ​ഡി തി​യ​റ്റ​റു​ക​ളി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. .

NO COMMENTS