റോഡരുകിൽ പ്രസവിച്ച യുവതിക്ക് കരുതലായവരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു

17

പത്തനംതിട്ട ചിറ്റാറിൽ റോഡരുകിൽ പ്രസവിച്ച യുവതിക്ക് കരുതലായ ആശാ പ്രവർത്തകയേയും ജെ.പി.എച്ച്.എന്നിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇതോടൊപ്പം അടുത്തവീട്ടിലെ സ്ത്രീകൾ, കനിവ് 108 ആംബുലൻസ് ജീവനക്കാരായ സുജിത്ത്, ജയേഷ്‌കുമാർ എന്നിവരേയും അഭിനന്ദിച്ചു. ഇങ്ങനെയുള്ള ആരോഗ്യ പ്രവർത്തകർ നാടിന്റെ അഭിമാന മാണ്. അവർ മാതൃകയാണ്. അവർക്ക് എല്ലാ ആശംസകളും അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സീതത്തോട് കൊടുമുടി കുന്നേൽപടിക്കൽ റോഡരികിൽ യുവതി കുഞ്ഞിന് ജൻമം നൽകി യത്. യുവതിക്ക് പ്രസവ തീയതി ആയിരുന്നില്ല. ഒന്നര വയസുള്ള കുഞ്ഞിനോടൊപ്പം കൂട്ടുകാരിയുടെ വീട്ടിൽ പോയി വരുന്ന സമയത്താണ് പ്രസവ വേദനയുണ്ടായത്. ഇതറിഞ്ഞ സമീപ പ്രദേശത്തുള്ളവർ ആശാ പ്രവർത്തക സതി പ്രസാദിനെ വിവരമറിയിച്ചു. ഉടൻ തന്നെ സതി പ്രസാദ് സ്ഥലത്തെത്തി 108 ആംബുലൻസിന്റെ സഹായം തേടി.

അടുത്ത വീട്ടിലെ അമ്പിളി ഗോപി, സിന്ധു ബിനു എന്നിവരുമുണ്ടായിരുന്നു. ഇതിനിടയിൽ ആബുലൻസും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എൻ. സി.കെ. മറിയാമ്മയും എത്തി. യുവതിയെ ഇവർ ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയി ലെത്തിച്ചു. ആശുപത്രിയിൽ യുവതിയോടൊപ്പം നിൽക്കാൻ ആരുമില്ലായിരുന്നു. ഇന്നലെ രാത്രി മുഴുവൻ ആശാ പ്രവർത്തക യുവതിക്ക് സഹായിയായി നിന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

NO COMMENTS