എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന മനുഷ്യനാണ് മമ്മൂട്ടി – ആര്‍ കെ ശെല്‍വമണി

230

ഞാന്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റു വാങ്ങിയ സമയം , എനിക്ക് സിനിമയില്ലാതെ ഇരിക്കുമ്പോൾ , ഞാന്‍ അദ്ദേഹത്തോട് ഒരു കഥ പറഞ്ഞു. കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി, ഓകെ പറഞ്ഞു. മമ്മൂട്ടിയുടെ ‘മക്കള്‍ ആട്ചി’, ‘അരസിയല്‍’ എന്നീ സിനിമകളുടെ സംവിധായകൻ ആര്‍ കെ ശെല്‍വമണിയുടെ വാക്കുകളാണിത്

അഡ്വാന്‍സ് നല്‍കുന്ന കാര്യം പറഞ്ഞപ്പോള്‍ ‘വേണ്ട ശെല്‍വമണി, ഇപ്പോള്‍ എനിക്ക് അഡ്വാന്‍സ് നല്‍കുന്നത് നിങ്ങള്‍ക്ക് ബുദ്ധി മുട്ടായിരിക്കും. അത് പിന്നീട് വാങ്ങാം’ എന്ന് അദ്ദേഹം പറഞ്ഞു. പണം സംബന്ധിച്ച വിഷയത്തില്‍ മമ്മൂട്ടി സാര്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും. അക്കാര്യത്തില്‍ അദ്ദേഹം ഒരു വലിയ മനുഷ്യനാണ്.

അദ്ദേഹം തന്നെ കേരളത്തില്‍ സെന്‍ട്രല്‍ പിക്‌ചേഴ്സ് വിജയകുമാറിനെ വിളിച്ച്‌ എനിക്ക് 40 ലക്ഷം രൂപം പണം വാങ്ങിത്തരികയും ചെയ്തു. ഞാന്‍ ചെയ്ത മക്കള്‍ ആട്ചി അവരാണ് വിതരണം ചെയ്തതെങ്കിലും അവരെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. ഈ പണം ഇപ്പോള്‍ കൊടുക്കാനും ഇതേപ്പറ്റി നമ്മള്‍ തമ്മില്‍ പിന്നീട് സംസാരിക്കാമെന്നും മമ്മൂട്ടി വിജയകുമാറിനെ വിളിച്ച്‌ പറയുകയായിരുന്നു.

ആ പണം വച്ച്‌ പടം തുടങ്ങാനും തന്റെ ശമ്പളം പടം കഴിഞ്ഞതിന് ശേഷം തന്നാല്‍ മതിയെന്നും മമ്മൂട്ടി സാര്‍ പറഞ്ഞു. എനിക്ക് ഫൈനാന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മനസിലാക്കിയാണ് മമ്മൂട്ടി സാര്‍ അങ്ങനെ ചെയ്തത്. ഒരു ഹീറോയും ഇങ്ങനെയൊന്നും ഒരാളെയും സഹായിക്കില്ലെന്ന് ശെല്‍വമണി പറയുന്നു.

NO COMMENTS