മഹാത്മാ ഗാന്ധി അനുസ്മരണ പ്രഭാഷണം 12ന് നടക്കും

16

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് മഹാത്മാ ഗാന്ധി അനുസ്മരണ പ്രഭാഷണം ഒക്ടോബർ 12ന് സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും ചരിത്രകാരനും എഴുത്തുകാരനുമായ പ്രൊഫ: രാജ്മോഹൻ ഗാന്ധിയാണ് പ്രഭാഷകൻ.

യു.എസ്.എ അർബാന-ക്യാമ്പേൻ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ റിസർച്ച് പ്രൊഫസറായിരുന്നു പ്രൊഫ: രാജ്മോഹൻ ഗാന്ധി. ‘Reconciliation and Nation building: The south asian experience’ എന്നതാണ് പ്രഭാഷണ വിഷയം. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫ: എ.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.

12ന് വൈകിട്ട് ഏഴരയ്ക്ക് സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടത്തുന്നത്. ഐ.ഡി: 91652014674. പാസ്‌കോഡ്: 687005. സഹായത്തിനുള്ള ഫോൺ: 0471 2339266, 8921356763, 9495383880.

NO COMMENTS