പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം

274

പത്തനംതിട്ട : തണ്ണിത്തോട് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് നേരെ സ്വകാര്യ ബസ് ലോബിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് പുതിയ സംഭവം. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കെഎസ്ആര്‍ടിസി ബസിനെ അപകടപ്പെടുത്താനായി സ്വകാര്യ ബസ് കുറുകനെ ഓടിച്ച് കയറ്റിയതാണ് തണ്ണിത്തോടിലെ പുതിയ സംഭവം. അപകടം ഒഴിവാക്കാനായി വെട്ടിത്തിരിച്ച കെഎസ്ആര്‍ടിസി ബസ്സിന്റെ പ്ലേറ്റ് ഒടിഞ്ഞു. തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ച് കോന്നി സര്‍വീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന തണ്ണിത്തോട് കരിമാന്തോടിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിച്ചതാണ് സ്വകാര്യ ബസ് ലോബിയെ ചൊടിപ്പിച്ചത്. കയ്യേറ്റവും അസഭ്യം പറച്ചിലും പതിവ് സംഭവമായി. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം രണ്ട് ബസ്സുകള് തകര്‍ക്കപ്പെട്ടത്.

NO COMMENTS