കണ്ണൂരിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർ മരിച്ചു

221

കണ്ണൂർ : കണ്ണൂരിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർ മരിച്ചു. ഷൈനി (35), തോമസ് (75) എന്നിവരാണ് മരിച്ചത്. ആറളം വനം, മുടിക്കയം, വഞ്ചിയം, മാട്ടറ, പേരട്ട എന്നിവിടങ്ങളില്‍ ഉരുൾപൊട്ടലുണ്ടായതാണ് റിപ്പോർട്ട്. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇടമലയാറില്‍ ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് തുറക്കുമെന്നും ഇതിനായി ദുരന്തനിവാരണ അതോറിറ്റി വേണ്ട സുരക്ഷ ഒരുക്കിയതായും അധികൃതർ അറിയിച്ചു.

NO COMMENTS