അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‌ക്ക് നാളെ അവധി

244

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കോട്ടയം, മലപ്പുറം, വയനാട്, പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ആരോഗ്യ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എംജി സര്‍വ്വകലാശാല ഈ ആഴ്ച്ച നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി. വിവിധ കോഴ്സുകളിലേക്ക് കാർഷിക സർവകലാശാല നടത്താനിരുന്ന പ്രവേശന നടപടികൾ മാറ്റിവെച്ചു.

NO COMMENTS