ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു .

214

ഹെെദരാബാദ്: മദ്യപിച്ചെത്തിയ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ച ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. മദ്യപിച്ചെത്തിയ ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ അതിന്‍റെ ദേഷ്യത്തില്‍ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹെെദരാബാദില്‍ നടന്ന സംഭവത്തില്‍ സന്തോഷി (24)ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മദ്യപിച്ച വീട്ടിലെത്തിയ ഷേര്‍ സിംഗിന്‍റെ ജനനേന്ദ്രിമാണ് സന്തോഷി മുറിച്ചത്. ഷേര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. രണ്ട് മക്കളായ ഷേര്‍-സന്തോഷി ദമ്ബതികള്‍ക്കുള്ളത്.

അവര്‍ക്ക് ഇരുവര്‍ക്കും നാല് വയസില്‍ താഴെയാണ് പ്രായം. രാജസ്ഥാന്‍ സ്വദേശികളായ ഇരുവരും ജോലി തേടി 10 ദിവസങ്ങള്‍ക്ക് മുമ്ബ് മാത്രമാണ് ഹെെദരാബാദില്‍ എത്തിയത്. തുടര്‍ന്ന് എല്‍ബി നഗറിലെ മാര്‍ബിള്‍ ഫാക്ടറിയില്‍ ഷേര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് ഷേറിന്‍റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇയാളെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷേറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിക്കെതിരെ പൊലീസ് കേസെടുത്തത്.

NO COMMENTS