വയോമധുരം പദ്ധതിയിലൂടെ ഗ്ലൂക്കോമീറ്ററുകള്‍ അനുവദിക്കുന്നു

17

കാസര്‍കോട് : ജില്ലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന വയോമധുരം പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 100 ഗ്ലൂക്കോമീറ്ററുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.

ആധാര്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് / ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് പ്രമേഹരോഗിയാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ / എന്‍.ആര്‍.എച്ച്.എം. ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 29 -നകം കാസര്‍കോട് സിവില്‍സ്റ്റേഷനില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് അയക്കണം.

അപേക്ഷകര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായിരിക്കണം. അപേക്ഷാഫോമുകള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റില്‍. ഫോണ്‍ – 04994 255074.

NO COMMENTS