വന്ദേഭാരത് മിഷന്‍ വിമാനങ്ങളിലേക്കുള്ള ടിക്കറ്റിന് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടണം

105

വന്ദേഭാരത് മിഷന്‍റ ഭാഗമായി ദമ്മാമില്‍ നിന്ന് കൊച്ചി, കോഴിക്കോട് വിമാനങ്ങളിലേക്കുള്ള ടിക്കറ്റിന് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടണം .ഈ മാസം 16ന് ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന A1902 എന്ന വിമാനത്തിലേക്കും 17ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന A1904 എന്ന വിമാനത്തിലേക്കും ടിക്കറ്റ് ആവശ്യമുള്ളവരാണ് ഇമെയിലില്‍ ബന്ധപ്പെടേണ്ടത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ vbmriyadh@gmail.com എന്ന വിലാസത്തിലേക്ക് വിമാന നമ്പർ , പാസ്പോര്‍ട്ട് നമ്പർ , മൊബൈല്‍ നമ്പർ എന്നിവ സഹിതം ഇമെയില്‍ അയക്കണം.

NO COMMENTS