ഫു​ട്ബോ​ള്‍ ക്ലബ്ബിൽ തീ​പി​ടി​ത്തം പ​ത്തു​പേ​ര്‍ മ​രി​ച്ചു.

239

റി​യോ ഡി ​ഷാ​നെ​റോ: ബ്ര​സീ​ലി​ലെ പ്ര​സി​ദ്ധ ഫു​ട്ബോ​ള്‍ ക്ല​ബ്ബാ​യ ഫ്ളെ​മിം​ഗോ​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ തീ​പി​ടി​ത്ത​ത്തി​ല്‍ പ​ത്തു​പേ​ര്‍ മ​രി​ച്ചു. റി​യോ ഡി ​ഷാ​നെ​റോ​യി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളെ പാ​ര്‍​പ്പി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്കു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് തീ ​നി​യ​ന്ത്രി​ക്കാ​നാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ ആ​റു ക​ളി​ക്കാ​രും നാ​ല് സ്റ്റാ​ഫു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​യാ​ണു സൂ​ച​ന.

NO COMMENTS