രാഹുല്‍ ഗാന്ധിയുടെ ജീവന് ഭീഷണി

223

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞദിവസം സംശയാസ്പദമായ ചില സംഭവങ്ങളുണ്ടായെന്ന് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.അമേഠിയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്ന വേളയില്‍ മുഖത്തും ശരീരത്തിലും പച്ച നിറത്തിലുള്ള ലേസര്‍ പതിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇക്കാര്യം പരിശോധിച്ച മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ലേസര്‍ വന്നത് തോക്കില്‍ നിന്നാണെന്ന സംശയം പ്രകടിപ്പിച്ചത്.

NO COMMENTS