കോ​വി​ഡ്19 ബാ​ധി​ച്ചു​ള്ള മ​ര​ണം 1.14 ല​ക്ഷം ക​ട​ന്നു.

76

ന്യൂ​ഡ​ല്‍​ഹി: 24 മ​ണി​ക്കൂ​റി​നി​ടെ 5,274 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,14,053 ആ​യി ഉ​യ​ര്‍​ന്നു.210 രാ​ജ്യ​ങ്ങ​ളി​ലാ​യി 1,849,382 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 69,540 പേ​ര്‍​ക്ക് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ 25,568 കേ​സു​ക​ളും അ​മേ​രി​ക്ക​യി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്തി​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തും അ​മേ​രി​ക്ക​യി​ലാ​ണ്.

അ​മേ​രി​ക്ക​യി​ല്‍ ഇ​തി​നോ​ട​കം 21,991 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 5,58,447 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച മാ​ത്രം 1,414 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ര്‍​ക്കി​ലാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മ​രി​ച്ച​ത്. 9,385 പേ​രാ​ണ് ന്യൂ​യോ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.സ്പെ​യി​ന്‍ (17,209), ഫ്രാ​ന്‍​സ് (14,393) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്.

ഇ​റ്റ​ലി​യി​ലും മ​ര​ണ​സം​ഖ്യ ഇ​രു​പ​തി​നാ​യി​ര​തോ​ട് അ​ടു​ക്കു​ക​യാ​ണ്. 19,899 പേ​രാ​ണ് ഇ​റ്റ​ലി​യി​ല്‍ മ​രി​ച്ച​ത്. ബ്രി​ട്ട​ണി​ലും മ​ര​ണ​സം​ഖ്യ പ​തി​നാ​യി​രം ക​ട​ന്നു. ഞാ​യ​റാ​ഴ്ച ബ്രി​ട്ട​ണി​ല്‍ 737 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 10,612 ആ​യി ഉ​യ​ര്‍​ന്നു.

NO COMMENTS