ബംബ്രാണ ചോക് റഗല്ലി ഫാമസ് ആർട്സ് & സ്പോട്സ് ക്ലബ്‌ ലക്ഷം രൂപയുടെ ഭക്ഷണ കിറ്റ് വിതരണം നടത്തി.

90

ബംബ്രാണ: പ്രദേശത്തെ ജീവ കാരുണ്യ മേഖലകളിൽ രണ്ട് പതിറ്റാണ്ടോളമായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാൾ നിറഞ്ഞ് നിൽക്കുന്ന ബംബ്രാണ ചോക് റഗല്ലി ഫാമസ് ആർട്സ് & സ്പോട്സ് ക്ലബ്ബ് [ഫാസ്ക്] നിർധനരും അവശത അനുഭവിക്കുന്നവരുമായ എഴുപത്തി അഞ്ചിലേറെ കുടുംബങ്ങൾക്ക് റംസാൻ ഭക്ഷണ കിറ്റ് വിതരണം നടത്തി.

നാട്ടിലെയും വിദേശത്തെയും സുമനസ് കരായ ആളുകളുടെ അകമഴിഞ്ഞ സഹായ സഹകരണത്തോടെയാണ് കാരുണ്യ പ്രവർത്തനങ്ങൾ നാത്തിയത് കമ്മിറ്റി ഭാരവാഹികളായ മുസ്തഫ,ഇബ്രാഹിം നിസാർ ഇജ്ജു,മൻസൂർ,അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.

NO COMMENTS