അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

236

തൊടുപുഴ : ഭ​ര്‍​തൃ​മാ​താ​വി​നെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ഇടുക്കി മാങ്കുളം വിരിപാറ മക്കൊമ്ബില്‍ ബിജുവിന്റെ ഭാര്യ മിനി(37)യാണ് അറസ്റ്റിലായത്. അമ്മായിയമ്മയായ അച്ചാമ്മയെ മരുമകളായ മിനി കേബിള്‍ വയര്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്നനിലയില്‍ ഭര്‍തൃമാതാവായ അച്ചാമ്മയെ മിനി നാട്ടുകാരുടെ സഹാത്തോടെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അച്ചാമ്മയുടെ പരിക്കില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ പരിശോധിച്ചപ്പോഴാണ് കഴുത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് മനസിലാകുകയും അത് പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരുമകളുടെ കൊലപാതകശ്രമം പുറത്തറിഞ്ഞത്. ചികിത്സയില്‍ കഴിയുന്ന അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

NO COMMENTS