കായംകുളത്ത് വാഹനാപകടം ; ബെെക്ക് യാത്രികൻ മരിച്ചു

185

കായംകുളം : കായംകുളത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ദേശീയപാതയില്‍ ഇടശേരി ജംഗ്ഷന് സമീപമാണ് വാഹനാപകടം നടന്നത്. അപകടത്തില്‍ കരുനാഗപ്പള്ളി പാവുമ്പ വടക്ക് വൈഷ്ണവ ഭവനില്‍ അച്ചുതന്‍റെ മകന്‍ പത്മാകരന്‍ (47) മരിച്ചു. സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ്. ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കോയമ്പത്തൂരിലെ സി ആര്‍ പി എഫ് ക്യാമ്പിലെത്തിയ ശേഷം പത്മാകരന്‍ ബൈക്കില്‍ നാട്ടിലേക്ക് വരവേയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

NO COMMENTS