തിരുവല്ലയില്‍ വാഹനാപകടം ; യുവാവ് മരിച്ചു

190

തിരുവല്ല: തിരുവല്ലയിലെ എംസി റോഡില്‍ ആറാട്ട് കടവ് ജംഗ്ഷനില്‍ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അപകടത്തില്‍ ലോറി ക്ലീനര്‍ ചെങ്ങറ പട്ടിമറ്റം കട്ടക്കളത്തില്‍ എ.അജ്മല്‍ (24) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ ഭാഗത്തു വരികയായിരുന്ന ലോറി മുന്നില്‍ പോകുകയായിരുന്ന കാറില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയുടെ അടിയില്‍ ക്ലീനര്‍ അകപ്പെടുകയുമായിരുന്നു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ കല്ലിശ്ശേരി ചക്കാലയില്‍ മുരളിധരന്‍, കാര്‍ ഡ്രൈവര്‍ തിരുവല്ല പൈനുംമൂട്ടില്‍ വര്‍ഗീസ് മാത്യു (54) എന്നിവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS