കേരളത്തിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിനു 61,632 കേസുകൾ രജിസ്റ്റര്‍ ചെയ്തു

41

തിരുവനന്തപുരം : കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിനു 61,632 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുന്നതായി കണക്കുകള്‍ പലതരത്തിലുള്ള ബോധവല്‍ക്കരണ ശ്രമങ്ങള്‍ തുടരുമ്ബോഴാണ് ഈ വീഴ്ച നടക്കുന്നത്.ഓരോ ദിവസവും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുന്നതായി പൊലീസിന്റെ കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മാത്രം മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 61,632 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓരോ ദിവസവും ശരാശരി ആറായിരം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഓരോ ദിവസം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ശക്തമാക്കിയത്. കൊറോണ വ്യാപിക്കുമ്ബോഴും ജനങ്ങളുടെ ജാഗ്രതയില്‍ വലിയതരത്തിലുള്ള വീഴ്ചയുണ്ടാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വീടിനു പുറത്തിറങ്ങുമ്ബോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

NO COMMENTS