തിരുവനന്തപുരം കരമനയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

232

തിരുവനന്തപുരം : തിരുവനന്തപുരം കരമനയില്‍ യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. കല്യാണം ക്ഷണിക്കാനെത്തിയ രണ്ടംഗ സംഘം വീട്ടില്‍ കയറിയ ഉടന്‍ ഫ്ളവര്‍ വേയ്സ് എടുത്ത് തലയില്‍ അടിച്ചു. ഉടന്‍ ഓടി മുകളില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നെന്നും വീട്ടിലെ വസ്തുക്കളെല്ലാം രണ്ടംഗ സംഘം നശിപ്പിച്ചതായും യുവതി പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS